കള്ളപ്പണം വെളുപ്പിക്കൽ: കേന്ദ്രത്തിനു നോട്ടീസ്
Wednesday, March 29, 2023 12:42 AM IST
ന്യൂഡൽഹി: 2022-ലെ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ (പിഎംഎൽഎ) സെക്ഷൻ 50, സെക്ഷൻ 63 എന്നിവ ചോദ്യം ചെയ്തുള്ള ഹർജിയിൽ കേന്ദ്രത്തിനു സുപ്രീംകോടതി നോട്ടീസ്.
ജസ്റ്റീസുമാരായ സഞ്ജയ് കിഷൻ കൗൾ, അരവിന്ദ് കുമാർ, അഹ്സനുദ്ദീൻ അമാനുള്ള എന്നിവരടങ്ങിയ ബെഞ്ചാണ് മധ്യപ്രദേശ് നിയമസഭയിലെ പ്രതിപക്ഷ നേതാവും ലഹാർ മണ്ഡലത്തിലെ എംഎൽഎയുമായ ഡോ.ഗോവിന്ദ് സിംഗിന്റെ ഹർജിയിൽ നോട്ടീസയച്ചത്.