ബാങ്ക് പണിമുടക്ക്: മാറ്റമില്ലെന്ന് യൂണിയൻ നേതൃത്വം
Wednesday, January 25, 2023 2:08 AM IST
ഹൈദരാബാദ്: ഈ മാസം 30, 31 തീയതികളിൽ നടത്തുമെന്നു പ്രഖ്യാപിച്ചിരിക്കുന്ന രാജ്യവ്യാപക ബാങ്ക് സമരത്തിൽ മാറ്റമില്ലെന്ന് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻ (യുഎഫ്ബിയു).
മുംബൈയിൽ ചൊവ്വാഴ്ച നടന്ന ചർച്ചയിൽ വ്യക്തമായ ഉറപ്പ് ലഭിക്കാത്ത സാഹചര്യത്തിൽ സമരവുമായി മുന്നോട്ടുപോകുമെന്ന് യുഎഫ്ബിയു ജനറൽ സെക്രട്ടറി വെങ്കിടാചലം അറിയിച്ചു.
ഒന്പത് തൊഴിലാളി യൂണിയനുകളാണ് ചർച്ചയിൽ പങ്കെടുത്തത്. അഞ്ചുദിവസത്തെ ജോലി, പുതിയ പെൻഷൻ പദ്ധതി, ശന്പളവർധന ഉൾപ്പെടെയാണ് തൊഴിലാളികളുടെ ആവശ്യം.