തരൂരിന്റേത് വിമതനീക്കമല്ലെന്ന് താരിഖ് അൻവർ
Thursday, November 24, 2022 1:50 AM IST
ന്യൂഡൽഹി: തരൂരിന്റെ നീക്കം പാർട്ടിവിരുദ്ധമെന്നു കരുതുന്നില്ലെന്നു കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ. എഐസിസി അടിയന്തരമായി ഇടപെടേണ്ട സാഹചര്യമില്ലെന്നും നേതാക്കളുമായി നാളെ കേരളത്തിൽ നടത്തുന്ന കൂടിക്കാഴ്ച മുൻകൂട്ടി നിശ്ചയിച്ച പരിപാടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.