ഡൽഹിയിൽ സുരക്ഷ ശക്തമാക്കി
Saturday, August 13, 2022 3:00 AM IST
ന്യൂഡൽഹി: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷങ്ങൾക്കു മുന്നോടിയായി സുരക്ഷാ സന്നാഹങ്ങൾ ശക്തമാക്കി സായുധ സേനകൾ.
രണ്ട് ബാഗുകൾ നിറയെ വെടിയുണ്ടകൾ കൈവശം വച്ചതിനും ഡൽഹിയിൽനിന്നു ലക്നോവിലേക്ക് കടത്താൻ ശ്രമിച്ചതിനുമായി ആറു പേരെയാണ് ഡൽഹി പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്.
ഇതിനു പുറമേ ഡൽഹിയിൽ വാഹന പരിശോധന ഉൾപ്പെടെയുള്ള സുരക്ഷാ ക്രമീകരണങ്ങളും ഡൽഹി പോലീസ് ഊർജിതമാക്കിയിട്ടുണ്ട്.
മെട്രോ സ്റ്റേഷനുകൾ, റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ, മാർക്കറ്റുകൾ ഉൾപ്പെടെ ആളുകൾ കൂടുതലായി എത്തുന്ന സ്ഥലങ്ങളിൽ കർശനമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.