നേതൃമാറ്റം അഭ്യൂഹം മാത്രം: കർണാടക മുഖ്യമന്ത്രി
Friday, August 12, 2022 1:08 AM IST
ബംഗളുരൂ: കേന്ദ്രമന്ത്രി അമിത് ഷാ അടുത്തിടെ ബംഗളുരുവിലെത്തിയതിനു പിന്നാലെ കർണാടകത്തിൽ നേതൃമാറ്റമുണ്ടാകുമെന്ന തരത്തിലുള്ള പ്രചാരണങ്ങളോടു പ്രതികരിച്ച് മുഖ്യമന്ത്രി ബസവരാജ ബൊമ്മെ.
കോൺഗ്രസ് ആദ്യമായല്ല ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നത്. ഏതാനും മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട റിപ്പോർട്ടിന്റെ ചുവടുപിടിച്ച് രാഷ്ട്രീയമായി കെട്ടിച്ചമച്ചതാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
നേതൃമാറ്റം ആരോപിച്ച് കഴിഞ്ഞദിവസങ്ങളിൽ കോൺഗ്രസ് ഒട്ടേറെ ട്വീറ്റുകളാണു പുറത്തുവിട്ടത്. പ്രചാരണം അടിസ്ഥാന രഹിതമാണെന്നു മുഖ്യമന്ത്രിക്കുപുറമേ ബിജെപി സംസ്ഥാന അധ്യക്ഷൻ നളിൻ കുമാർ കട്ടീലും വ്യക്തമാക്കിയിട്ടുണ്ട്.