ഡൽഹിയിൽ മാസ്ക് നിർബന്ധമാക്കി
Friday, August 12, 2022 1:08 AM IST
ന്യൂഡൽഹി: കോവിഡ് കേസുകളിൽ വർധനവുണ്ടായ സാഹചര്യത്തിൽ മാസ്കുകൾ നിർബന്ധമാക്കി ഡൽഹി സർക്കാർ. പൊതുവിടങ്ങളിൽ മാസ്കുകൾ ധരിക്കാത്തവർക്ക് 500 രൂപയാണ് പിഴ. സ്വകാര്യ വാഹനങ്ങളിൽ സഞ്ചരിക്കുന്നവർ വാഹനത്തിനുള്ളിൽ മാസ്ക് ധരിച്ചില്ലെങ്കിൽ പിഴ ഈടാക്കില്ലെന്നും ആരോഗ്യ വകുപ്പിന്റെ അറിയിപ്പിൽ പറയുന്നു.