താജ്മഹലിൽ ഹൈന്ദവ വിഗ്രഹങ്ങൾ ഇല്ലെന്നു പുരാവസ്തു വകുപ്പ്
Sunday, July 3, 2022 3:33 AM IST
ന്യൂഡൽഹി: താജ്മഹലിലെ രഹസ്യഅറകളിൽ ഹൈന്ദവ വിഗ്രഹങ്ങൾ ഇല്ലെന്നു കേന്ദ്ര പുരാവസ്തു വകുപ്പിന്റെ ഒൗദ്യോഗിക അറിയിപ്പ്. താജ്മഹലിലെ രഹസ്യഅറകളിൽ ഹൈന്ദവ വിഗ്രഹങ്ങൾ ഉണ്ടോയെന്നു പരിശോധിക്കുന്നതിന് ബിജെപി നേതാവ് നൽകിയ ഹർജി അലാഹാബാദ് ഹൈക്കോടതി തള്ളിയിരുന്നു.
പിന്നാലെ തൃണമൂൽ കോണ്ഗ്രസ് ദേശീയ വക്താവ് സാകേത് എസ്. ഗോഖലെ വിവരാവകാശ നിയമപ്രകാരം നൽകിയ ചോദ്യത്തിലാണ് പരിശോധന നടത്തിയ ആർക്കിയോളജിക്കൽ സർവേയുടെ ആഗ്ര വിഭാഗം മേധാവിയുടെ ഒൗദ്യോഗിക മറുപടി. മുന്പു ഹൈന്ദവ ക്ഷേത്രം ഉണ്ടായിരുന്ന സ്ഥലത്തല്ല താജ്മഹൽ നിൽക്കുന്നതെന്നും മറുപടിയിൽ വ്യക്തമാക്കുന്നു.