പിഎസ്എൽവി സി 53 വിക്ഷേപണം വിജയം
Friday, July 1, 2022 1:52 AM IST
ശ്രീഹരിക്കോട്ട: സിംഗപ്പൂരിന്റെ മൂന്നു ഉപഗ്രഹങ്ങളെ പിഎസ്എൽവി സി 53 വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചു. ഐഎസ്ആർഒയുടെ ഈ വർഷത്തെ രണ്ടാമത്തെ വാണിജ്യ ദൗത്യമാണിത്. ശ്രീഹരിക്കോട്ടയിൽ ഇന്നലെ വൈകുന്നേരം 6 നായിരുന്നു വിക്ഷേപണം. 44.4 മീറ്റര്‍ ഉയരമുള്ള സി53 പിഎസ്എല്‍വിയുടെ 55 ാം ദൗത്യമായിരുന്നു.
ബഹിരാകാശ ഏജന്‍സിയുടെ വാണിജ്യ വിഭാഗമായ ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡിന്റെ (എന്‍എസ്ഐഎല്‍) ദൗത്യത്തിൽ റിപ്പബ്ലിക് ഓഫ് കൊറിയയിലെ സ്റ്റാരെക് ഇനിഷ്യേറ്റീവ് നിര്‍മിച്ച ഉപഗ്രഹങ്ങ ളായ DS-EO, NeuSAR, മൂന്നാമത്തേത് സിംഗപ്പൂരിലെ നന്യാംഗ് ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റിയുടെ (NTU) 2.8 കിലോഗ്രാം ഭാരമുള്ള Scoob1 എന്നി വയാണ് ഭ്രമണപഥത്തിലെത്തിച്ചത്.
Scoob 1 ന്റെ നിർമാണത്തിന് നേതൃത്വം നൽകിയവരിൽ മലയാളിയായ തിരുവനന്തപുരം അന്പലമുക്ക് സ്വദേശി അമൽ ചന്ദ്രനും ഉണ്ടായിരുന്നു. എയ്റോ സ്പേസ് എൻജിനിയറായ അമൽ നന്യാംഗ് യൂണിവേഴ്സിറ്റിയിലെ സാറ്റലൈറ്റ് സെന്ററിന്റെ ഡയറക്ടറായി പ്രവർത്തിച്ചുവരികയാണ്.
ഏകദേശം 20 മിനിറ്റ് പറക്കലിന് ശേഷം മൂന്ന് ഉപഗ്രഹങ്ങളും ഭ്രമണപഥത്തിലേക്ക് കൃത്യമായി എത്തിക്കാൻ പിഎസ്എൽവി സി 53 റോക്കറ്റിനായി.
ഐഎസ്ആര്‍ഒ ചെയര്മാന് എസ്.സോമനാഥ് ഉള്‍പ്പെടെയുള്ള ശാസ്ത്രജ്ഞരും സിംഗപ്പൂര്‍ ബഹിരാകാശ ഏജന്‍സിയുടെ പ്രതിനിധികളും മിഷന് കണ് ട്രോള്‍ സെന്ററിൽ വിക്ഷേപണ സമയത്തു സന്നിഹിതരായിരുന്നു. കഴിഞ്ഞ ഫെബ്രുവരി 14 ന് നടന്ന ദൗത്യത്തിനു ശേഷം ഈ വര്‍ഷത്തെ രണ്ടാം ദൗത്യമായിരുന്നു പിഎസ്എൽവി സി 53 ന്റേത്.