കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കില്ലെന്നു കേന്ദ്രസർക്കാർ
കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കില്ലെന്നു കേന്ദ്രസർക്കാർ
Thursday, May 26, 2022 1:55 AM IST
ന്യൂ​ഡ​ൽ​ഹി: കാ​ട്ടു​പ​ന്നി​യെ ക്ഷു​ദ്ര​ജീ​വി​യാ​യി പ്ര​ഖ്യാ​പി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് കേ​ന്ദ്ര വ​നം പ​രി​സ്ഥി​തി മ​ന്ത്രി ഭൂ​പേന്ദർ യാ​ദ​വ്. വി​വേ​ച​ന​ര​ഹി​ത​മാ​യി കാ​ട്ടു​പ​ന്നി​ക​ളെ കൊ​ല്ലു​ന്ന​തു പ​രി​സ്ഥി​തി സ​ന്തു​ല​നം ത​ക​രാ​റി​ലാ​ക്കും.

പ്ര​കൃ​തി​യി​ലെ ആ​വാ​സ വ്യ​വ​സ്ഥ​യ്ക്കു കോ​ട്ട​മു​ണ്ടാ​ക്കാ​ത്ത രീ​തി​യി​ൽ സം​സ്ഥാ​ന​ങ്ങ​ൾ കാ​ട്ടു​പ​ന്നി​ശ​ല്യം കൈ​കാ​ര്യം ചെ​യ്യ​ണം. 1972ലെ ​വ​നം-​വ​ന്യ​ജീ​വി സം​ര​ക്ഷ​ണ നി​യ​മ​പ്ര​കാ​രം അ​പ​ക​ട​കാ​രി​ക​ളെ​ന്ന് ക​ണ്ടെ​ത്തു​ന്ന മൃ​ഗ​ങ്ങ​ളെ വേ​ട്ട​യാ​ടു​ന്ന​തി​ന് സം​സ്ഥാ​ന​ങ്ങ​ളു​ടെ ചീ​ഫ് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ന് അ​ധി​കാ​ര​മു​ണ്ട്.

ക്ഷു​ദ്ര​ജീ​വി​ക​ളാ​യി പ്ര​ഖ്യാ​പി​ച്ചാ​ൽ കാ​ട്ടു​പ​ന്നി​ക​ളെ അ​നി​യ​ന്ത്രി​ത​മാ​യി കൊ​ന്നൊ​ടു​ക്കു​ന്ന​തി​നു കാ​ര​ണ​മാ​കും. മാം​സ​ഭോ​ജി​ക​ളാ​യ വ​ന്യ​ജീ​വി​ക​ളു​ടെ ആ​ഹാ​ര​മാ​യ​തി​നാ​ൽ കാ​ട്ടു​പ​ന്നി​ക​ളെ കൊ​ന്നൊ​ടു​ക്കു​ന്ന​ത് ആ​വാ​സ​വ്യ​വ​സ്ഥ​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കും.


വ​ന്യ​ജീ​വി ശ​ല്യം കൂ​ടു​ത​ലാ​യു​ള്ള ഇ​ട​ങ്ങ​ളി​ൽ വ​നം-​വ​ന്യ​ജീ​വി സം​ര​ക്ഷ​ണ നി​യ​മ​ത്തി​ലെ പ്ര​സ​ക്ത​മാ​യ വ​കു​പ്പു​ക​ൾ അ​നു​സ​രി​ച്ച് സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്ക് ചീ​ഫ് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ന്‍റെ സ​ഹാ​യം തേ​ടാം.

മ​നു​ഷ്യ​രും വ​ന്യ​ജീ​വി​ക​ളും ത​മ്മി​ലു​ള്ള സം​ഘ​ർ​ഷ​ത്തി​ൽ പി​ന്തു​ട​രേ​ണ്ട മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും കേ​ന്ദ്ര വ​നം -പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. ഇ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ കേ​ന്ദ്ര മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ അ​നു​സ​രി​ച്ച് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും കേ​ന്ദ്ര വ​നം പ​രി​സ്ഥി​തി മ​ന്ത്രി ഭൂ​പേ​ന്ദ്ര യാ​ദ​വ് ലോ​ക്സ​ഭാം​ഗം കെ. ​മു​ര​ളീ​ധ​ര​ന് അ​യ​ച്ച ക​ത്തി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.