തിരുസ്വരൂപം തകർത്ത സംഭവം: ഒരു പ്രതികൂടി പിടിയിൽ
Saturday, January 29, 2022 12:31 AM IST
കോയന്പത്തൂർ: രാമനാഥപുരം ഹോളി ട്രിനിറ്റി കത്തീഡ്രലിലെ കപ്പേള ആക്രമിക്കുകയും വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപം തകർക്കുകയും ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് ഒരു പ്രതികൂടി പോലീസിന്റെ പിടിയിലായി.
ഹിന്ദു മുന്നണി പ്രവർത്തകനായ ദീപക് ആണ് പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് പതിനാറു വയസുകാരനും വെള്ളല്ലൂർ മദൻകുമാർ എന്നയാളും നേരത്തേ അറസ്റ്റിലായിരുന്നു.
തഞ്ചാവൂരിൽ മതംമാറ്റം ചെയ്യപ്പെട്ടു എന്ന് ആരോപിക്കപ്പെട്ട വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിനു പകരമായാണ് ദേവാലയം ആക്രമിക്കുകയും തിരുസ്വരൂപം തകർക്കുകയും ചെയ്തതെന്നാണ് ഇയാളുടെ മൊഴി.