ഇന്ത്യൻ പരിസ്ഥിതി സർവീസ്: സുപ്രീംകോടതി നോട്ടീസയച്ചു
Saturday, January 22, 2022 1:33 AM IST
ന്യൂഡൽഹി: സിവിൽ സർവീസിന് സമാനമായി പ്രകൃതി സംരക്ഷണത്തിന് ഇന്ത്യൻ പരിസ്ഥിതി സർവീസ് (ഇന്ത്യൻ എൻവയോണ്‍മെന്റൽ സർവീസ്) രൂപീകരിക്കണമെന്ന ഹർജിയിൽ സുപ്രീംകോടതി കേന്ദ്ര സർക്കാരിന് നോട്ടീസയച്ചു.
കേന്ദ്ര പരിസ്ഥിതി മന്ത്രായലം തന്നെ നിയോഗിച്ച ടി.എസ്.ആർ. സുബ്രഹ്മണ്യൻ കമ്മിറ്റി ഇക്കാര്യം നേരത്തേ ശിപാർശ ചെയ്തിട്ടുണ്ടെന്നും ജസ്റ്റീസുമാരായ സഞ്ജയ് കിഷൻ കൗൾ, എം.എം സുന്ദരേഷ് എന്നിവർ ഉൾപ്പെട്ട ബെഞ്ച് ചൂണ്ടിക്കാട്ടി.
പരിസ്ഥിതി സംരക്ഷണത്തിന് അഖിലേന്ത്യ സർവീസ് രൂപീകരിക്കാൻ കോടതി തന്നെ പ്രത്യേക നിർദേശം ഇറക്കണോ എന്നാരാഞ്ഞ സുപ്രീംകോടതി തത്കാലം സുബ്രഹ്മണ്യൻ സമിതി ശിപാർശ സർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്നുണ്ടോ എന്നു വ്യക്തമാക്കാൻ ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചത്. സുപ്രീംകോടതിയിലെ അഡ്വക്കറ്റ് ഓണ്‍ റിക്കാർഡ് സമർ വിജയ് സിംഗ് ആണ് ഹർജിക്കാരൻ.