മുല്ലപ്പെരിയാർ ജലനിരപ്പ് 152 അടിയാക്കാൻ ശ്രമം തുടരും: സ്റ്റാലിൻ
Sunday, January 16, 2022 1:33 AM IST
ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് പൂർണ സംഭരണശേഷിയായ 152 അടിവരെ ഉയർത്താനുള്ള ശ്രമം തുടരുമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. തമിഴ്നാടിന്റെ അഞ്ച് തെക്കൻ ജില്ലകളിൽ ജലസേചനത്തിനും കുടിവെള്ളത്തിനും ഉപയോഗിക്കുന്നതു മുല്ലപ്പെരിയാറിൽനിന്നുള്ള ജലമാണ്.
സർക്കാർ വാദങ്ങൾ കേന്ദ്ര ജലകമ്മീഷനെയും സുപ്രീംകോടതിയെയും ബോധിപ്പിക്കാനുള്ള ശ്രമം തുടരും. അണക്കെട്ട് നിർമിച്ച ബ്രട്ടീഷ് എൻജിനീയർ കേണൽ ജോൺ പെന്നികുക്കിന്റെ പ്രതിമ ലണ്ടനിൽ സ്ഥാപിക്കുമെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു.