ജെല്ലിക്കെട്ട്: തമിഴ്നാട്ടിൽ ഒരാൾ മരിച്ചു
Sunday, January 16, 2022 1:33 AM IST
മധുര: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി, മധുര ജില്ലകളിൽ ശനിയാഴ്ച നടന്ന ജെല്ലിക്കെട്ടിൽ കാളയുടെ ഉടമ മരിച്ചു. 78 പേർക്കു പരിക്കേറ്റു. തിരുച്ചിറപ്പള്ളിയിലെ പെരിയ സുരിയൂരിൽ നടന്ന അപകടത്തിൽ ശ്രീരംഗം സ്വദേശി ജി. മീനാക്ഷി സുന്ദരം (27) ആണ് കൊല്ലപ്പെട്ടത്. കാളയെ മത്സരവേദിയിലേക്കു കൊണ്ടുവരുന്നതിനിടെ ഇടുങ്ങിയ പ്രവേശന കവാടത്തിൽ വച്ചായിരുന്നു ആക്രമണം. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.