കേ​ന്ദ്രബ​ജ​റ്റ് ഫെ​ബ്രു​വ​രി ഒ​ന്നി​ന്
കേ​ന്ദ്രബ​ജ​റ്റ് ഫെ​ബ്രു​വ​രി ഒ​ന്നി​ന്
Saturday, January 15, 2022 1:53 AM IST
ന്യൂ​​ഡ​​ൽ​​ഹി: കോ​​വി​​ഡ് വ്യാ​​പ​​നം വീ​​ണ്ടും അ​​തി​​തീ​​വ്ര​​മാ​​കു​​ന്പോ​​ഴും പാ​​ർ​​ല​​മെ​​ന്‍റ് സ​​മ്മേ​​ള​​നം മാ​​റ്റി​​വ​​യ്ക്കാ​​തെ കേ​​ന്ദ്രം. പാ​​ർ​​ല​​മെ​​ന്‍റി​​ന്‍റെ ഈ ​​വ​​ർ​​ഷ​​ത്തെ ആ​​ദ്യ സ​​മ്മേ​​ള​​നം രാ​​ഷ്‌ട്ര​​പ​​തി​​യു​​ടെ പ്ര​​സം​​ഗ​​ത്തോ​​ടെ 31ന് ​​തു​​ട​​ങ്ങും.

കേ​​ന്ദ്ര​​മ​​ന്ത്രി​​മാ​​രും പ്ര​​തി​​പ​​ക്ഷ നേ​​താ​​വും അ​​ട​​ക്കം നി​​ര​​വ​​ധി എം​​പി​​മാ​​രും നാ​​നൂ​​റി​​ലേ​​റെ പാ​​ർ​​ല​​മെ​​ന്‍റ് ജീ​​വ​​ന​​ക്കാ​​രും കോ​​വി​​ഡ് ബാ​​ധി​​ത​​രാ​​യ​​തി​​നു പി​​ന്നാ​​ലെ​​യാ​​ണു ബ​​ജ​​റ്റ് സ​​മ്മേ​​ള​​നം മാ​​റ്റേ​​ണ്ട​​തി​​ല്ലെ​​ന്ന തീ​​രു​​മാ​​നം.

എ​​ൻ​​ഡി​​എ സ​​ർ​​ക്കാ​​രി​​ന്‍റെ 2022-23 വ​​ർ​​ഷ​​ത്തെ പു​​തി​​യ കോ​​വി​​ഡ് കാ​​ല ബ​​ജ​​റ്റ് ഫെ​​ബ്രു​​വ​​രി ഒ​​ന്നി​​നു രാ​​വി​​ലെ കേ​​ന്ദ്ര ധ​​ന​​മ​​ന്ത്രി നി​​ർ​​മ​​ല സീ​​താ​​രാ​​മ​​ൻ അ​​വ​​ത​​രി​​പ്പി​​ക്കും. കോ​​വി​​ഡ് പ്ര​​തി​​സ​​ന്ധി​​യി​​ലാ​​യ സാ​​ധാ​​ര​​ണ​​ക്കാ​​ർ, ക​​ർ​​ഷ​​ക​​ർ, ചെ​​റു​​കി​​ട പ​​ര​​ന്പ​​രാ​​ഗ​​ത വ്യ​​വ​​സാ​​യി​​ക​​ൾ, ബി​​സി​​ന​​സു​​കാ​​ർ, തൊ​​ഴി​​ലാ​​ളി​​ക​​ൾ തു​​ട​​ങ്ങി​​യ​​വ​​ർ​​ക്ക് ആ​​ശ്വാ​​സ പ​​ദ്ധ​​തി​​ക​​ളും സാ​​ന്പ​​ത്തി​​ക വ​​ള​​ർ​​ച്ച​​യും വി​​ക​​സ​​ന​​വും ല​​ക്ഷ്യ​​മി​​ട്ടു​​ള്ള പ​​ദ്ധ​​തി​​ക​​ളും ബ​​ജ​​റ്റി​​ലു​​ണ്ടാ​​കു​​മെ​​ന്നാ​​ണു പ്ര​​തീ​​ക്ഷ.


സ​​മ്മേ​​ള​​ന​​ത്തി​​ന്‍റെ ആ​​ദ്യ​​ദി​​നംത​​ന്നെ സാ​​ന്പ​​ത്തി​​ക അ​​വ​​ലോ​​ക​​ന റി​​പ്പോ​​ർ​​ട്ട് (ഇ​​ക്ക​​ണോ​​മി​​ക് സ​​ർ​​വേ) ലോ​​ക്സ​​ഭ​​യി​​ൽ സ​​മ​​ർ​​പ്പി​​ക്കും. ധ​​ന​​ബി​​ല്ലു​​ക​​ൾ​​ക്കു പു​​റ​​മേ പു​​തി​​യ നി​​ര​​വ​​ധി നി​​യ​​മ​​നി​​ർ​​മാ​​ണ​​ങ്ങ​​ളും ബ​​ജ​​റ്റ് സ​​മ്മേ​​ള​​ന​​ത്തി​​ലു​​ണ്ടാ​​കും.

ലോ​​ക്സ​​ഭ​​യു​​ടെ​​യും രാ​​ജ്യ​​സ​​ഭ​​യു​​ടെ​​യും സം​​യു​​ക്ത സ​​മ്മേ​​ള​​ന​​ത്തി​​ൽ രാ​​ഷ്‌ട്ര​​പ​​തി രാം​​നാ​​ഥ് കോ​​വി​​ന്ദ് ആ​​ദ്യ​​ദി​​നംത​​ന്നെ ന​​രേ​​ന്ദ്ര മോ​​ദി സ​​ർ​​ക്കാ​​രി​​ന്‍റെ ന​​യ​​പ്ര​​ഖ്യാ​​പ​​നപ്ര​​സം​​ഗം ന​​ട​​ത്തും. 31നു ​​തു​​ട​​ങ്ങു​​ന്ന സ​​മ്മേ​​ള​​ന​​ത്തി​​ന്‍റെ ആ​​ദ്യ​​ഘ​​ട്ടം ഫെ​​ബ്രു​​വ​​രി 11 വ​​രെ നീ​​ളും.

തു​​ട​​ർ​​ന്ന് മാ​​ർ​​ച്ച് 14ന് ​​വീ​​ണ്ടും സ​​മ്മേ​​ളി​​ച്ച് ഏ​​പ്രി​​ൽ എ​​ട്ടു വ​​രെ​​യാ​​ണു ബ​​ജ​​റ്റ് സ​​മ്മേ​​ള​​നം ചേ​​രു​​ക. ഹോ​​ളി ആ​​ഘോ​​ഷ​​ത്തി​​നാ​​യി മാ​​ർ​​ച്ച് 18ന് ​​അ​​വ​​ധി ന​​ൽ​​കി​​യി​​ട്ടു​​ണ്ട്. ക​​ഴി​​ഞ്ഞ വ​​ർ​​ഷ​​ത്തെ പാ​​ർ​​ല​​മെ​​ന്‍റ് സ​​മ്മേ​​ള​​നം പോ​​ലെ കോ​​വി​​ഡ് പ്രോ​​ട്ടോ​​കോ​​ൾ ക​​ർ​​ശ​​ന​​മാ​​യി പാ​​ലി​​ച്ചാ​​കും ബ​​ജ​​റ്റ് സ​​മ്മേ​​ള​​ന​​വും ന​​ട​​ത്തു​​ക.

ജോ​​ർ​​ജ് ക​​ള്ളി​​വ​​യ​​ലി​​ൽ

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.