മമതയ്ക്കെതിരേ ഭൂപേഷ് ബാഗേൽ
Monday, December 6, 2021 12:55 AM IST
ന്യൂഡൽഹി: കോൺഗ്രസിനെ മാറ്റിനിർത്തി ദേശീയതലത്തിൽ പ്രതിപക്ഷസഖ്യം സാധ്യമല്ലെന്നു ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ. യുപിഎ നിലവില്ലെന്ന പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ സമീപകാല പ്രസ്താവനയെയും അദ്ദേഹം തള്ളിക്കളഞ്ഞു. ബിജെപിയെ പ്രതിരോധിക്കാനുള്ള പ്രധാനപാർട്ടിയായി തൃണമൂൽ കോൺഗ്രസിനെ മാറ്റുകയാണോ ലക്ഷ്യം എന്നതിൽ മമത വ്യക്തത വരുത്തണമെന്നും ബാഗേൽ ആവശ്യപ്പെട്ടു.
2024 തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയെ നേരിടാൻ ഏതു നേതാവിനെ ഉയർത്തിക്കാട്ടണമെന്നതിൽ യുപിഎയിലെ ഘടകകക്ഷികൾ കൂട്ടായി ആലോചിച്ച് തീരുമാനത്തിലെത്തണമെന്നും അദ്ദേഹം പറഞ്ഞു.