കർഷക കൂട്ടക്കൊല: ആശിഷ് മിശ്രയെ മൂന്നു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു
Tuesday, October 12, 2021 1:30 AM IST
ന്യൂഡൽഹി: ലഖിംപുർ ഖേരിയിൽ കർഷകരുടെ കൂട്ടക്കൊലയുമായി ബന്ധപ്പെട്ട കേസിൽ യുപി പോലീസ് അറസ്റ്റ് ചെയ്ത കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയെ മൂന്നു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടുകൊണ്ട് ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് ചിന്താറാം ഉത്തരവിട്ടു.
ലഖിംപുർ ഖേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ ശനിയാഴ്ച രാവിലെ ചോദ്യം ചെയ്യലിന് ഹാജരായ മിശ്രയെ 12 മണിക്കൂർ ചോദ്യം ചെയ്തതിനെത്തുടർന്നാണ് അറസ്റ്റ് ചെയ്തത്.
മൊഴികളിലെ വൈരുധ്യവും സാഹചര്യത്തെളിവുകളുമാണ് ആശിഷ് മിശ്രയുടെ അറസ്റ്റിലേക്കു നയിച്ചത്. ആശിഷ് മിശ്രയുടെ മൊബൈൽ ടവറിന്റെ ലൊക്കേഷൻ സംഭവ സ്ഥലത്തുണ്ടായിരുന്നില്ലെന്ന വാദത്തിനെതിരാണ്.