ഗോവയിലും ഒരു കൈനോക്കാൻ തൃണമൂൽ കോൺഗ്രസ്
Friday, September 24, 2021 11:43 PM IST
പനാജി: അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഗോവയിൽ സാന്നിധ്യമറിയിക്കാനൊരുങ്ങി തൃണമൂൽ കോൺഗ്രസ്. തൃണമൂൽ എംപി ഡെറിക് ഒബ്രിയാന്റെ നേതൃത്വത്തിൽ പാർട്ടി നേതാക്കൾ ഗോവയിലെത്തി.
ഏതാനും കോൺഗ്രസ് നേതാക്കളുമായും ഒരു സ്വതന്ത്ര എംഎൽഎയുമായും തൃണമൂൽ നേതൃത്വം ചർച്ച നടത്തി.