ബംഗളൂരുവിൽ സ്ഫോടനം; രണ്ടു പേർ മരിച്ചു
Friday, September 24, 2021 1:13 AM IST
ബംഗളൂരു: കർണാടകയിലെ ബംഗളൂരു നഗരത്തിനു സമീപം തരഗുപേട്ടിൽ ട്രാൻസ്പോർട്ട് കന്പനിയുടെ ഗോഡൗണിലുണ്ടായ സ് ഫോടനത്തിൽ മൂന്നു പേർ മരിച്ചു.
അഞ്ചുപേർക്കു പരിക്കേറ്റു. മരിച്ചവരിൽ രണ്ടു പേർ തൊട്ടടുത്തുള്ള പഞ്ചർ കടയിലുണ്ടായിരുന്നവരാണ്. രാസവസ്തുക്കൾ അടങ്ങിയ പെട്ടികളാണു പൊട്ടിത്തെറിച്ചതെന്നാണു പ്രാഥമിക നിഗമനം. രണ്ടു കിലോമീറ്റർ അകലെ വരെ സ്ഫോടനശബ്ദം കേട്ടുവെന്ന് പ്രദേശവാസികൾ പറഞ്ഞു.