ധൻബാദ് ജഡ്ജിയെ കൊലപ്പെടുത്തിയതെന്ന് കോടതിയിൽ സിബിഐ
Friday, September 24, 2021 12:43 AM IST
റാഞ്ചി: ധൻബാദ് കോടതി ജഡ്ജി ഉത്തം ആനന്ദിനെ ഓട്ടോറിക്ഷ മനഃപൂർവം ഇടിപ്പിച്ച് കൊലപ്പെടുത്തിയതാണെന്നു സിബിഐ ജാർഖണ്ഡ് ഹൈക്കോടതിയെ അറിയിച്ചു.
കേസിന്റെ അന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോർട്ടിലാണ് സിബിൈ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പ്രഭാത സവാരിക്കിടെ ജൂലൈ 28ന് ജഡ്ജി ഉത്തം ആനന്ദ് ഓട്ടോറിക്ഷയിടിച്ചു മരിച്ചത്. സിബിഐ ആണ് കേസ് അന്വേഷിക്കുന്നത്. ജഡ്ജിയെ ഇടിച്ച ഓട്ടോറിക്ഷയുടെ ഡ്രൈവർ ലഖൻ വർമ ഉൾപ്പെടെയുള്ള പ്രതികൾ പിടിയിലാണ്.