ഛത്തീസ്ഗഡിൽ കോൺഗ്രസ് നേതാവും ഭാര്യയും കൊല്ലപ്പെട്ട നിലയിൽ
Friday, September 24, 2021 12:43 AM IST
റായ്ഗഡ്: ഛത്തീസ്ഗഡിൽ കോൺഗ്രസ് നേതാവിനെയും ഭാര്യയെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മദൻ മിത്തൽ(54), ഭാര്യ അഞ്ജു മിത്തൽ(52) എന്നിവരെയാണ് റായ്ഗഡ് ജില്ലയിലെ ലൈുൻഗയിലെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ലൈലുൻഗ നഗർ പഞ്ചായത്ത് അംഗമാണ് മദൻ മിത്തൽ.
മകൻ രോഹിത് ആണു പോലീസിനെ വിവരമറിയിച്ചത്. പോസ്റ്റ്മോർട്ടത്തിനുശേഷമേ യഥാർഥ മരണകാരണം അറിയാനാകൂ എന്നു പോലീസ് പറഞ്ഞു. കവർച്ചാശ്രമത്തിനിടെയാണു കൊലപാതകമെന്നാണു നിഗമനം. അതേസമയം, തൊട്ടടുത്ത മുറിയിലുണ്ടായിരുന്ന ഒരു കോടി രൂപ വിലമതിക്കുന്ന ആഭരണങ്ങൾ കവർന്നിട്ടില്ല. സംശയമുള്ള ഏതാനും പേരെ ചോദ്യം ചെയ്തുവരികയാണെന്ന് എസ്പി അറിയിച്ചു.