ബംഗാളിൽ ഒരു ബിജെപി എംഎൽഎ കൂടി പാർട്ടി വിടുന്നു
Sunday, September 19, 2021 11:30 PM IST
കോൽക്കത്ത: പശ്ചിമബംഗാളിൽ ഒരു ബിജെപി എംഎൽഎകൂടി പാർട്ടി വിടാനൊരുങ്ങുന്നു. റായ്ഗഞ്ച് എംഎൽഎ കൃഷ്ണ കല്യാണിയാണു വിമതസ്വരമുയർത്തിയിരിക്കുന്നത്. തന്റെ പരാതികൾ പരിഗണിച്ചില്ലെങ്കിൽ ഉടൻ ഭാവികാര്യങ്ങൾ തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
മുൻ കേന്ദ്രമന്ത്രി ബാബുൽ സുപ്രിയോ കഴിഞ്ഞ ദിവസം പാർട്ടി വിട്ടത് ബിജെപിക്ക് കനത്ത തിരിച്ചടിയായിരുന്നു. മേയ് രണ്ടിനു തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചശേഷം നാലു ബിജെപി എംഎൽഎമാരാണു തൃണമൂൽ കോൺഗ്രസിൽ ചേർന്നത്.
ബിജെപി ദേശീയ വൈസ് പ്രസിഡന്റായിരുന്ന മുകുൾ റോയിയും ഇതിൽ ഉൾപ്പെടുന്നു.