അംബാഗഡ് കോട്ടയിൽ ഗോത്രവർഗ പതാക ഉയർത്തി ബിജെപി എംപി
അംബാഗഡ് കോട്ടയിൽ ഗോത്രവർഗ  പതാക ഉയർത്തി ബിജെപി എംപി
Monday, August 2, 2021 12:36 AM IST
ജ​​​യ്പു​​​ർ: രാ​​​ജ​​​സ്ഥാ​​​നി​​​ലെ അം​​​ബാ​​​ഗ​​​ഡ് കോ​​​ട്ട​​​യി​​​ൽ ഗോ​​​ത്ര​​​വ​​​ർ​​​ഗ പ​​​താ​​​ക ഉ​​​യ​​​ർ​​​ത്തി​​​യ ബി​​​ജെ​​​പി രാ​​​ജ്യ​​​സ​​​ഭാം​​​ഗം കി​​​രോ​​​ഡി​​​ലാ​​​ൽ മീ​​​ണ​​​യെ ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തു. ക​​​ന​​​ത്ത പോ​​​ലീ​​​സ് സ​​​ന്നാ​​​ഹ​​​ത്തെ ക​​​ബ​​​ളി​​​പ്പി​​​ച്ചാ​​​യി​​​രു​​​ന്നു എം​​​പി​​​യും സം​​​ഘ​​​വും കോ​​​ട്ട​​​യു​​​ടെ പി​​​ന്നി​​​ലെ പാ​​​ര​​​പ്പെ​​​റ്റി​​​ൽ വെ​​​ള്ള പ​​​താ​​​ക ഉ​​​യ​​​ർ​​​ത്തി​​​യ​​​ത്. മീ​​​ണ സ​​​മു​​​ദാ​​​യ​​​ക്കാ​​​രും ഹി​​​ന്ദു​​​ത്വ സം​​​ഘ​​​ട​​​ന​​​ക​​​ളും ത​​​മ്മി​​​ൽ ത​​​ർ​​​ക്ക​​​മു​​​ള്ള വി​​​ഷ​​​യ​​​മാ​​​ണ് അം​​​ബാ​​​ഗ​​​ഡ് കോ​​​ട്ട.

ക​​​ന​​​ത്ത മ​​​ഴ​​​യി​​​ൽ മ​​​ല ക​​​യ​​​റി​​​യാ​​​ണ് കി​​​രോ​​​ഡി​​​ലാ​​​ൽ മീ​​​ണ​​​യും സം​​​ഘ​​​വും കോ​​​ട്ട​​​യി​​​ലെ​​​ത്തി​​​യ​​​ത്. ജൂ​​​ണി​​​ൽ മീ​​​ണ സ​​​മു​​​ദാ​​​യ​​​ത്തി​​​ലെ ഒ​​​രു സം​​​ഘം യു​​​വാ​​​ക്ക​​​ൾ അം​​​ബാ​​​ഗ​​​ഡ് കോ​​​ട്ട​​​യി​​​ലെ കാ​​​വി​​​ക്കൊ​​​ടി നീ​​​ക്കി​​​യ​​​തോ​​​ടെ​​​യാ​​​യി​​​രു​​​ന്നു സം​​​ഘ​​​ർ​​​ഷം ഉ​​​ട​​​ലെ​​​ടു​​​ത്ത​​​ത്. സ്വ​​​ത​​​ന്ത്ര എം​​​എ​​​ൽ​​​എ രാം​​​കേ​​​ശ് മീ​​​ണ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു കാ​​​വി​​​ക്കൊ​​​ടി നീ​​​ക്കി​​​യ​​​ത്. ഇ​​​തി​​​നെ​​​തി​​​രേ ഹി​​​ന്ദു​​​ത്വ സം​​​ഘ​​​ട​​​ന​​​ക​​​ൾ രം​​​ഗ​​​ത്തു​​​വ​​​ന്നു. തു​​​ട​​​ർ​​​ന്ന് ഇ​​​രു​​​പ​​​ക്ഷ​​​ത്തി​​​നും എ​​​തി​​​രേ പോ​​​ലീ​​​സ് കേ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തു. ഓ​​​ഗ​​​സ്റ്റ് ഒ​​​ന്നി​​​നു താ​​​ൻ കോ​​​ട്ട സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​മെ​​​ന്നു കി​​​രോ​​​ഡി​​​ലാ​​​ൽ മീ​​​ണ പ്ര​​​ഖ്യാ​​​പി​​​ച്ച​​​തോ​​​ടെ പോ​​​ലീ​​​സ് സു​​​ര​​​ക്ഷ ശ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു.


ഓ​​​ഗ​​​സ്റ്റ് ഒ​​​ന്നി​​​നു അം​​​ബാ​​​ഗ​​​ഡ് കോ​​​ട്ട​​​യി​​​ൽ കാ​​​വി​​​ക്കൊ​​​ടി ഉ​​​യ​​​ർ​​​ത്തു​​​മെ​​​ന്നു സു​​​ദ​​​ർ​​​ശ​​​ൻ ടി​​​വി എ​​​ഡി​​​റ്റ​​​ർ-​​​ഇ​​​ൻ-​​​ചീ​​​ഫ് സു​​​രേ​​​ഷ് ചാ​​​വ്ഹാ​​​ൻ​​​കെ​​​യും പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്നു.

കാ​​​വി​​​ക്കൊ​​​ടി ഉ​​​യ​​​ർ​​​ത്തി ഗോ​​​ത്ര​​​വ​​​ർ​​​ഗ സം​​​സ്കാ​​​രം ന​​​ശി​​​പ്പി​​​ക്കാ​​​നാ​​​ണ് ആ​​​ർ​​​എ​​​സ്എ​​​സ് ശ്ര​​​മി​​​ക്കു​​​ന്ന​​​തെ​​​ന്നു രാം​​​കേ​​​ശ് മീ​​​ണ കു​​​റ്റ​​​പ്പെ​​​ടു​​​ത്തി. എ​​​ന്നാ​​​ൽ, മീ​​​ണ​​​ക​​​ളും ഹി​​​ന്ദു​​​ക്ക​​​ളാ​​​ണെ​​​ന്നാ​​​ണു കി​​​രോ​​​ഡി​​​ലാ​​​ൽ മീ​​​ണ​​​യു​​​ടെ വാ​​​ദം. സാ​​​മു​​​ദാ​​​യി​​​ക സൗ​​​ഹാ​​​ർ​​​ദം ത​​​ക​​​ർ​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്ന രാം​​​കേ​​​ശി​​​നെ​​​തി​​​രെ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നു കി​​​രോ​​​ഡി​​​ലാ​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. കി​​​രോ​​​ഡി​​​ലാ​​​ൽ ഗോ​​​ത്ര​​​വ​​​ർ​​​ഗ പ​​​താ​​​ക ഉ​​​യ​​​ർ​​​ത്തി​​​യ​​​തി​​​ൽ ത​​​നി​​​ക്ക് എ​​​തി​​​ർ​​​പ്പി​​​ല്ലെ​​​ന്ന് രാം​​​കേ​​​ശ് പ​​​റ​​​ഞ്ഞു.

പ​​​താ​​​ക ഉ​​​യ​​​ർ​​​ത്തി​​​യ​​​തി​​​ന്‍റെ വീ​​​ഡി​​​യോ​​​യും ഫോ​​​ട്ടോ​​​യും പു​​​റ​​​ത്തു​​​വി​​​ട്ട​​​തോ​​​ടെ പോ​​​ലീ​​​സെ​​​ത്തി കി​​​രോ​​​ഡി​​​ലാ​​​ൽ മീ​​​ണ​​​യെ ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തു. ത​​​ന്നെ അ​​​റ​​​സ്റ്റ് ചെ​​​യ്തു​​​വെ​​​ന്നാ​​​ണു മീ​​​ണ ആ​​​രോ​​​പി​​​ച്ച​​​ത്. എ​​​ന്നാ​​​ൽ, നി​​​രോ​​​ധി​​​ത വ​​​ന​​​മേ​​​ഖ​​​ല​​​യി​​​ൽ പ്ര​​​വേ​​​ശി​​​ച്ച​​​തി​​​ന് എം​​​പി​​​യെ ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ക്കു​​​ക മാ​​​ത്ര​​​മാ​​​ണു ചെ​​​യ്ത​​​തെ​​​ന്നു ജ​​​യ്പു​​​ർ പോ​​​ലീ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​ർ ആ​​​ന​​​ന്ദ് ശ്രീ​​​വാ​​​സ്ത​​​വ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.