ഫസൽ ബിമ യോജനയിൽ 21,614 കോടി രൂപ ലഭിച്ചതായി കേന്ദ്രം
ഫസൽ ബിമ യോജനയിൽ  21,614 കോടി രൂപ ലഭിച്ചതായി കേന്ദ്രം
Friday, July 30, 2021 1:51 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: പ്ര​​​ധാ​​​നമ​​​ന്ത്രി ഫ​​​സ​​​ൽ ബി​​​മ യോ​​​ജ​​​ന ആ​​​രം​​​ഭി​​​ച്ച​​​ശേ​​​ഷം ക​​​ർ​​​ഷ​​​ക​​​രി​​​ൽനി​​​ന്നും പ്രീ​​​മി​​​യം ഇ​​​ന​​​ത്തി​​​ൽ 21614 കോ​​​ടി രൂ​​​പ ല​​​ഭി​​​ച്ച​​​താ​​​യും ക്ലെ​​​യിം ഇ​​​ന​​​ത്തി​​​ൽ 834.6 ല​​​ക്ഷം അ​​​പേ​​​ക്ഷ​​​ക​​​ളി​​​ലാ​​​യി 97,719 കോ​​​ടി രൂ​​​പ ന​​​ൽ​​​കി​​​യ​​​താ​​​യും കേ​​​ന്ദ്ര കൃ​​​ഷി മ​​​ന്ത്രി ന​​​രേ​​​ന്ദ്ര സിം​​​ഗ് തോ​​​മ​​​ർ, തോ​​​മ​​​സ് ചാ​​​ഴി​​​കാ​​​ട​​​ൻ എം​​​പിയെ ​​​അ​​​റി​​​യി​​​ച്ചു.

പ​​​ദ്ധ​​​തി​​​യി​​​ൽ കേ​​​ര​​​ള​​​ത്തി​​​ന് 2016-17 വ​​​ർ​​​ഷം 60000 ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് 43.7 കോ​​​ടി രൂ​​​പ​​​യും, 2017-18 വ​​​ർ​​​ഷം 40000 ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് 11 കോ​​​ടി രൂ​​​പ​​​യും, 2018-19 വ​​​ർ​​​ഷം 40000 ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് 26.7 കോ​​​ടി രൂ​​​പ​​​യും 2019-2020 വ​​​ർ​​​ഷം 30,000 ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് 53.4 കോ​​​ടി രൂ​​​പ​​​യും ക്ലെ​​​യിം ഇ​​​ന​​​ത്തി​​​ൽ ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്. 20-21 വ​​​ർ​​​ഷം ഇ​​​തു​​​വ​​​രെ കേ​​​ര​​​ള​​​ത്തി​​​ൽ മൊ​​​ത്തം 77307 ക​​​ർ​​​ഷ​​​ക​​​രെ​​​യും, കോ​​​ട്ട​​​യം ജി​​​ല്ല​​​യി​​​ൽ മാ​​​ത്രം 3848 ക​​​ർ​​​ഷ​​​ക​​​രെ​​​യും പ​​​ദ്ധ​​​തി​​​യു​​​ടെ കീ​​​ഴി​​​ൽ ഇ​​​ൻ​​​ഷ്വ​​​ർ ചെ​​​യ്തി​​​ട്ടു​​​ണ്ടെ​​​ന്നും മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.