ശ്രീനഗറിൽ യുവാവിനെ ഭീകരർ കൊലപ്പെടുത്തി
Thursday, June 24, 2021 1:37 AM IST
ശ്രീനഗർ: കാഷ്മീരിലെ ശ്രീനഗറിൽ യുവാവിനെ ഭീകരർ വെടിവച്ചു കൊന്നു. നഗരത്തിലെ ഹബ്ബക്കാദാൽ മേഖലയിൽ നടന്ന ആക്രമണത്തിൽ ഉമർ(25) എന്നയാളാണു കൊല്ലപ്പെട്ടത്. നെഞ്ചിനു വെടിയേറ്റ ഉമറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.