രഘുറാം രാജൻ തമിഴ്നാട് സർക്കാരിന്റെ സാന്പത്തിക ഉപദേശക സമിതിയില്‍
Tuesday, June 22, 2021 1:13 AM IST
ചെന്നൈ: തമിഴ്നാടിന്റെ സാന്പത്തിക ഉന്നമനത്തിനായുള്ള അഞ്ചംഗ ഉപദേശകസമിതിയിൽ മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജനെയും നൊബേൽ സമ്മാനജേതാവായ സാന്പത്തിക ശാസ്ത്രജ്ഞൻ എസ്തേർ ഡുഫ്ലോയെയും ഉൾപ്പെടുത്തി.
മുഖ്യമന്ത്രി എം.കെ. സ്റ്റാലിനു മാർഗനിർദേശം നല്‍കുകയാണ് അഞ്ചംഗ ഉപദേശകസമിതി ചെയ്യുക. കേന്ദ്ര സർക്കാരിന്റെ മുൻ സാന്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യം, ഴാൻ ഡ്രെസെ, എസ്. നാരായണൻ എന്നിവരാണ് ഉപദേശകസമിതിയിലെ മറ്റ് അംഗങ്ങൾ.