ബിജെപിക്കൊപ്പം ചേരുന്നതാണു നല്ലതെന്നു ശിവസേന എംഎൽഎ
Monday, June 21, 2021 12:26 AM IST
മുംബൈ: ബിജെപിക്കൊപ്പം ചേരുന്നതാണു ശിവസേനയ്ക്കു നല്ലതെന്നു പാർട്ടി എംഎൽഎ പ്രതാപ് സർനായിക്. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് അയച്ച കത്തിലാണ് സർനായിക് ഇക്കാര്യമുന്നയിക്കുന്നത്.
മൂന്നു തവണ എംഎൽഎയായ സർനായിക്കിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കള്ളപ്പണം വെളുപ്പിക്കൽ കേസ് അന്വേഷിച്ചുവരികയാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ബിജെപിയുമായും സഖ്യത്തിലാകുന്നതോടെ താനും അനിൽ പരബ്, രവീന്ദ്ര വായ്കർ എന്നീ നേതാക്കളും നേരിടുന്ന പ്രശ്നങ്ങളിൽനിന്നു രക്ഷപ്പെടുമെന്നു സർനായിക് കത്തിൽ പറയുന്നു. 2019ലാണു ശിവസേന ബിജെപിയുമായുള്ള സഖ്യം അവസാനിപ്പിച്ചത്.