തെലുങ്കാനയിൽ ലോക്ഡൗൺ പിൻവലിച്ചു, ജൂലൈ ഒന്നിന് സ്കൂൾ തുറക്കും
Sunday, June 20, 2021 1:01 AM IST
ഹൈദരാബാദ്: കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞതോടെ ലോക്ഡൗൺ പിൻവലിച്ച് തെലുങ്കാന സർക്കാർ. വിദ്യാഭ്യാസസ്ഥാപനങ്ങൾ ജൂലൈ ഒന്നിനു തുറക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
ഒരുമാസത്തെ കർശന നിയന്ത്രണങ്ങൾ ഇല്ലാതായതോടെ സംസ്ഥാനത്ത് ഇന്നുമുതൽ ജനജീവിതം സാധാരണനിലയിലാകും. സർക്കാർ ഓഫീസുകൾ പ്രവർത്തിച്ചുതുടങ്ങും. മേയ് 12നാണ് ആദ്യമായി സംസ്ഥാനത്ത് ലോക്ഡൗൺ നടപ്പാക്കിയത്.എല്ലാവരും മാസ്ക് ഉപയോഗിക്കണമെന്നും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും സർക്കാർ ഉത്തരവിൽ പറയുന്നു.