ബംഗാളിൽ 30 വരെ ലോക്ഡൗൺ
ബംഗാളിൽ  30 വരെ ലോക്ഡൗൺ
Sunday, May 16, 2021 12:58 AM IST
കോ​​ൽ​​ക്ക​​ത്ത: ബം​​ഗാ​​ളി​​ൽ ഇ​​ന്നുമു​​ത​​ൽ 30 വ​​രെ സ​​ന്പൂ​​ർ​​ണ ലോ​​ക്ഡൗ​​ൺ ഏ​​ർ​​പ്പെ​​ടു​​ത്തി. കോ​​വി​​ഡ് വ്യാ​​പ​​നം രൂ​​ക്ഷ​​മാ​​യ സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണു ന​​ട​​പ​​ടി​​യെ​​ന്ന് ബം​​ഗാ​​ൾ ചീ​​ഫ് സെ​​ക്ര​​ട്ട​​റി ആ​​ലാ​​പ​​ൻ ബ​​ന്ദോ​​പാ​​ധ്യാ​​യ അ​​റി​​യി​​ച്ചു. ലോ​​ക്ഡൗ​​ൺ കാ​​ല​​ത്ത് എ​​ല്ലാ സ​​ർ​​ക്കാ​​ർ, സ്വ​​കാ​​ര്യ ഓ​​ഫീ​​സു​​ക​​ളും അ​​ട​​ച്ചി​​ടും. ഷോ​​പ്പിം​​ഗ് കോം​​പ്ല​​ക്സു​​ക​​ൾ, മാ​​ളു​​ക​​ൾ, ബാ​​റു​​ക​​ൾ, സ്പോ​​ർ​​ട്സ് കോം​​പ്ല​​ക്സു​​ക​​ൾ, സി​​നി​​മാ തി​​യ​​റ്റ​​റു​​ക​​ൾ തു​​ട​​ങ്ങി​​യ​​വ​​യും അ​​ട​​ച്ചി​​ടും. അ​​വ​​ശ്യ​​സ​​ർ​​വീ​​സു​​ക​​ൾ മാ​​ത്ര​​മേ പ്ര​​വ​​ർ​​ത്തി​​ക്കൂ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.