ത്രിപുരയിൽ ജനക്കൂട്ടം പോലീസ് സ്റ്റേഷൻ ആക്രമിച്ചു
Sunday, May 16, 2021 12:58 AM IST
അഗർത്തല: ത്രിപുരയിൽ ജനക്കൂട്ടം പോലീസ് സ്റ്റേഷൻ ആക്രമിച്ചു. ആറു പോലീസുകാർക്കു പരിക്കേറ്റു. ധലായി ജില്ലയിലെ ഗംഗാനഗർ പോലീസ് സ്റ്റേഷനുനേരെയായിരു ന്നു ആക്രമണം.
നിരോധിത സംഘടനയായ നാഷണൽ ലിബറേഷൻ ഫ്രണ്ട് ഓഫ് ത്രിപുര(എൻഎൽഎഫ്ടി)യുമായി ബന്ധമുണ്ടെന്നാരോപിച്ച് മൂന്നു പേരെ അറസ്റ്റ് ചെയ്തതിൽ പ്രകോപിതരമായ നാട്ടുകാർ കല്ലും വടികളുമായി പോലീസുകാരെ ആക്രമിക്കുകയായിരുന്നു. മൂന്നു പോലീസ് വാഹനങ്ങളും ജനക്കൂട്ടം തകർത്തു.