കാഷ്മീരിൽ മൂന്ന് അൽ-ബദർ ഭീകരരെ വധിച്ചു
Friday, May 7, 2021 12:50 AM IST
ശ്രീനഗർ: കാഷ്മീരിലെ ഷോപിയാനിൽ മൂന്ന് അൽ-ബദർ ഭീകരരെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. ഡാനിഷ് മിർ, മുഹമ്മദ് ഉമർ ഭട്ട്, സയിദ് ബഷീർ റേഷി എന്നിവരാണു കൊല്ലപ്പെട്ടത്. കനിഗാം മേഖലയിലായിരുന്നു ഏറ്റുമുട്ടൽ.
പ്രദേശത്തെ വീട്ടിൽ ഒളിച്ചിരുന്ന ഭീകരരോട് കീഴടങ്ങാൻ കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല. എന്നാൽ, ഭീകരരിലൊരാളായ തൗസിഫ് അഹമ്മദ് സുരക്ഷാസേനയ്ക്കു കീഴടങ്ങി. കൂട്ടാളികളോടു കീഴടങ്ങാൻ അഭ്യർഥിച്ചെങ്കിലും അവർ സുരക്ഷാസേനയ്ക്കു നേരെ ആക്രമണം നടത്തി. തുടർന്ന് സൈന്യം നടത്തിയ തിരിച്ചടിയിലാണു മൂന്നു ഭീകരർ കൊല്ലപ്പെട്ടത്.