രാജ്യത്ത് വീണ്ടും മൂന്നര ലക്ഷത്തിന് മുകളിൽ കോവിഡ് രോഗികൾ
രാജ്യത്ത് വീണ്ടും മൂന്നര ലക്ഷത്തിന്  മുകളിൽ കോവിഡ് രോഗികൾ
Thursday, May 6, 2021 12:46 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് വീ​ണ്ടും മൂ​ന്ന​ര ല​ക്ഷ​ത്തി​ന് മു​ക​ളി​ൽ പു​തി​യ കോ​വി​ഡ് കേ​സു​ക​ൾ. ഇ​ന്ന​ലെ 24 മ​ണി​ക്കൂ​റി​നി​ടെ 3,82,315 പേ​ർ​ക്കാ​ണ് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ രോ​ഗ​ബാ​ധി​ത​രു​ടെ ആ​കെ എ​ണ്ണം 2,06,65,148 ആ​യി ഉ​യ​ർ​ന്ന​താ​യി കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

ഒ​രാ​ഴ്ച​യ്ക്കി​ടെ രാ​ജ്യ​ത്ത് 26 ല​ക്ഷ​ത്തി​ല​ധി​കം പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത് ക​ഴി​ഞ്ഞ ദി​വ​സം മാ​ത്രം 3,780പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്. നി​ല​വി​ൽ 34 ല​ക്ഷ​ത്തി​ല​ധി​കം പേ​രാ​ണ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. രാ​ജ്യ​ത്ത് രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 1,69,51731 ആ​യി. മ​ര​ണം 2,26,188 ആ​യി. ഇ​തു​വ​രെ 16,04,94,188 പേ​ർ​ക്ക് വാ​ക്സി​ൻ ന​ൽ​കി​യ​താ​യി ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഡ​ൽ​ഹി​യി​ൽ ഇ​ന്ന​ലെ 24 മ​ണി​ക്കൂ​റി​നി​ടെ 19,953 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. 18,788 പേ​ർ രോ​ഗ​മു​ക്തി നേ​ടി. 338 പേ​ർ മ​രി​ച്ചു. ഇ​തോ​ടെ രോ​ഗി​ക​ളു​ടെ എ​ണ്ണം 12,32,948 ആ​യി. 11,24,771 പേ​ർ രോ​ഗ​മു​ക്തി നേ​ടി. മ​ര​ണ​സം​ഖ്യ 17,752 ആ​യി. 90,419 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്.


മ​ഹാ​രാ​ഷ്‌ട്ര​യി​ൽ ഇ​ന്ന​ലെ 24 മ​ണി​ക്കൂ​റി​നി​ടെ 51,880 പേ​ർ​ക്കാ​ണ് ഇ​ന്ന് രോ​ഗം ക​ണ്ടെ​ത്തി​യ​ത്. 65,934 പേ​രാ​ണ് ഇ​ന്ന് രോ​ഗ മു​ക്തി നേ​ടി​യ​ത്. 891 പേ​ർ മ​രി​ച്ചു. നി​ല​വി​ൽ 6,41,910 ആ​ക്ടീ​വ് കേ​സു​ക​ൾ. ആ​കെ മ​ര​ണം 71,742. ആ​കെ രോ​ഗി​ക​ൾ 48,22,902. ഇ​തു​വ​രെ​യാ​യി രോ​ഗ മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 41,07,092 ആ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.