ഓക്സിജൻ കിട്ടിയില്ല: കർണാടകയിൽ 24 പേർ മരിച്ചു
Tuesday, May 4, 2021 2:05 AM IST
ബംഗളൂരു: ഓക്സിജൻ ക്ഷാമത്തെത്തുടർന്ന് കർണാടകയിലെ ചാമരാജ് നഗർ ജില്ലാ ആശുപത്രിയിൽ ഞായറാഴ്ച രാത്രി 23 കോവിഡ് രോഗികളുൾപ്പെടെ 24 പേർ മരിച്ചു. രാത്രി 12.30നും 2.30നും ഇടയിൽ ഓക്സിജൻ നിലച്ചതിനെത്തുടർന്നു ശ്വാസം മുട്ടിയാണ് രോഗികൾ മരിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു. 144 രോഗികളാണ് ചികിത്സയിലുണ്ടായിരുന്നത്.
മരണം ഓക്സിജൻ ക്ഷാമം മൂലമല്ലന്നു ചാമരാജനഗർ ജില്ലയുടെ ചുമതലുള്ള മന്ത്രി എസ്. സുരേഷ് കുമാർ പറഞ്ഞു.