കോവിഡ്: ബിഹാർ എംഎൽഎ മേവാലാൽ ചൗധരി അന്തരിച്ചു
Tuesday, April 20, 2021 12:02 AM IST
പാറ്റ്ന: ബിഹാറിലെ ജെഡി-യു എംഎൽഎയും മുൻ മന്ത്രിയുമായ മേവാലാൽ ചൗധരി(68) കോവിഡ് ബാധിച്ചു മരിച്ചു. പാറ്റ്നയിലെ സ്വകാര്യആശുപത്രിയിലായിരുന്നു അന്ത്യം. മുംഗേർ ജില്ലയിലെ താരാപുർ എംഎൽഎയാണ് ഇദ്ദേഹം.
കഴിഞ്ഞ നവംബറിൽ നിതീഷ്കുമാർ മന്ത്രിസഭയിൽ അംഗമായി സത്യപ്രതിജ്ഞ ചെയ്ത മേവാലാൽ ചൗധരിക്ക് അഴിമതി യാരോപണത്തെത്തുടർന്ന് മൂന്നാം ദിവസം രാജിവയ്ക്കേണ്ടി വന്നു. ബിഹാർ അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലറായിരുന്നു ചൗധരി.