മോദിയും ഷായും പിന്മാറിയില്ല
Tuesday, April 20, 2021 12:02 AM IST
രാജ്യത്തെ കോവിഡ് സ്ഥിതി വിഷളാകുന്പോഴും പശ്ചിമബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണറാലികളിൽ നിന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും അടക്കമുള്ള ഉന്നത ബിജെപി നേതാക്കൾ പിൻവാങ്ങാത്തതിനാൽ പ്രതിഷേധനം ശക്തമായി.
കോവിഡിന്റെ പശ്ചാത്തലത്തിൽ കോണ്ഗ്രസ് നേതാവ് രാഹുൽ ഗാന്ധി ബംഗാളിലെ ശേഷിച്ച റാലികളെല്ലാം റദ്ദാക്കിയിരുന്നു. തൃണമൂൽ കോണ്ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ മമത ബാനർജിയും കോൽക്കത്തയിലെ റാലികൾ ഉപേക്ഷിക്കുകയും ശേഷിച്ച പ്രചാരണത്തിന് പരമാവധി അര മണിക്കൂർ സമയമാക്കി ചുരുക്കുകയും ചെയ്തു.