കാഷ്മീരിൽ സ്ഫോടനം; ജവാനു വീരമൃത്യു
Thursday, January 28, 2021 12:22 AM IST
ശ്രീനഗർ: കാഷ്മീരിൽ ഭീകരർ നടത്തിയ സ്ഫോടനത്തിൽ കരസേനാ ജവാൻ വീരമൃത്യു വരിച്ചു. മൂന്നു സൈനികർക്കു പരിക്കേറ്റു. കുൽഗാം ജില്ലയിലെ ശുഭാൻപോറയിലായിരുന്നു ആക്രമണം. ഉപേക്ഷിക്കപ്പെട്ട സ്കൂൾ കെട്ടിടത്തിലായിരുന്നു സ്ഫോടനം. രാത്രിയിലാകാം ഭീകരർ ഐഇഡി സ്ഥാപിച്ചതെന്നു പോലീസ് പറഞ്ഞു.
പരിക്കേറ്റ സൈനികർക്ക് പ്രാഥമിക ശുശ്രൂഷ നല്കിയശേഷം ശ്രീനഗറിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗ്രനേഡ് ആക്രമണത്തിൽ സൈനികർക്കു പരിക്കേറ്റുവെന്നായിരുന്നു നേരത്തെ പ്രതിരോധ വക്താവ് അറിയിച്ചിരുന്നത്.