തദ്ദേശതെരഞ്ഞെടുപ്പ്: വിജയം അവകാശപ്പെട്ട് മഹാരാഷ്ട്രയിൽ ഇരുപക്ഷങ്ങളും
Tuesday, January 19, 2021 12:40 AM IST
മുംബൈ: മഹാരാഷ്ട്ര ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയം അവകാശപ്പെട്ട് ഭരണപക്ഷവും പ്രതിപക്ഷവും. മഹാ വികാസ് അഗാഡി വൻ വിജയം നേടിയെന്ന് എൻസിപി, ശിവസേന, കോൺഗ്രസ് പാർട്ടികൾ അവകാശപ്പെട്ടു.
ബിജെപി വലിയ ഒറ്റക്കക്ഷിയായെന്നു മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. 34 ജില്ലകളിലെ 12,711 ഗ്രാമപഞ്ചായത്തുകളിലേക്ക് ജനുവരി 15നാണു തെരഞ്ഞെടുപ്പ് നടന്നത്.
മഹാ വികാസ് അഗാഡി 80 ശതമാനം സീറ്റുകൾ നേടിയെന്നും കോൺഗ്രസ് ഒറ്റയ്ക്ക് 4,000 ഗ്രാമപഞ്ചായത്തുകളിൽ വിജയിച്ചെന്നും മഹാരാഷ്ട്ര കോൺഗ്രസ് പ്രസിഡന്റും മന്ത്രിയുമായ ബാലാസാഹെബ് തോറാട്ട് പറഞ്ഞു.