കൈക്കൂലി: റെയിൽവേ ഉദ്യോഗസ്ഥൻ അറസ്റ്റിൽ
Monday, January 18, 2021 12:31 AM IST
ന്യൂഡൽഹി: ഒരു കോടി രൂപയുടെ കൈക്കൂലി വാങ്ങിയ കേസിൽ മുതിർന്ന ഇന്ത്യൻ റെയിൽവേസ് എൻജിനിയറിംഗ് സർവീസ്(ഐആർഇഎസ്) ഉദ്യോഗസ്ഥനെ സിബിഐ അറസ്റ്റ് ചെയ്തു. 1985 ബാച്ച് ഐആർഇഎസ് ഉദ്യോഗസ്ഥനായ മഹേന്ദർ സിംഗ് ചൗഹാൻ ആണ് അറസ്റ്റിലായത്. ആസാമിലെ മാലിഗാവിൽ എൻഎഫ്ആർ ആസ്ഥാനത്താണ് ഇദ്ദേഹം ജോലി ചെയ്യുന്നത്.
ഡൽഹി, ആസാം, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലായി 20 ഇടങ്ങളിൽ സിബിഐ റെയ്ഡ് നടത്തി.