ബൈക്കില്‍ ട്രക്കിടിച്ച് നവദമ്പതികള്‍ മരിച്ചു
Thursday, October 29, 2020 12:42 AM IST
മംഗളൂരു: തൊക്കോട്ട് ഫ്ളൈ ഓവറില്‍ ബൈക്കില്‍ ട്രക്കിടിച്ച് നവദമ്പതികള്‍ മരിച്ചു. ഫാദര്‍ മുള്ളേഴ്സ് ആശുപത്രിയിലെ അക്കൗണ്ടന്റ് റയാന് ഫെര്‍ണാണ്ടസ് (26), ഭാര്യ ഇതേ ആശുപത്രിയില്‍ ക്ലർക്ക് പ്രിയ (26) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയായിരുന്നു അപകടം. ഫ്ളൈ ഓവര്‍ അവസാനിക്കുന്ന സ്ഥലത്തുനിന്നും ഉള്ളാള്‍ ഭാഗത്തേക്ക് തിരിയുകയായിരുന്ന ബൈക്കിനെ എതിര്‍വശത്തുനിന്നെത്തിയ ട്രക്ക് ഇടിക്കുകയായിരുന്നു. മംഗളൂരു ബജല്‍ സ്വദേശികളായ ഇരുവരും കഴിഞ്ഞ ഫെബ്രുവരിയിലാണ് വിവാഹിതരായത്.