ഉത്സവാഘോഷങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണം: മോദി
Monday, October 26, 2020 12:30 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തു കോ​വി​ഡ് വ്യാ​പ​നം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഉ​ത്സ​വാഘോ​ഷ​ങ്ങ​ളി​ൽ ജ​ന​ങ്ങ​ൾ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഉ​ത്സ​വാ​ഘോ​ഷ​ങ്ങ​ളി​ൽ പോ​ലും അ​തി​ർ​ത്തി സം​ര​ക്ഷി​ക്കു​ന്ന​വ​രു​ടെ കാ​ര്യം ഓ​ർ​ക്ക​ണ​മെ​ന്നു പ​റ​ഞ്ഞ പ്ര​ധാ​ന​മ​ന്ത്രി, അ​വ​ർ​ക്കാ​യി വീ​ടു​ക​ളി​ൽ ഒ​രു വി​ള​ക്ക് തെ​ളി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​തി​മാ​സ റേ​ഡി​യോ പ​രി​പാ​ടി​യാ​യ മ​ൻ കി ​ബാ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഉ​ത്സ​വ ആ​ഘോ​ഷ വേ​ള​ക​ളി​ൽ ലോ​ക്ക്ഡൗ​ണ്‍ സ​മ​യ​ത്ത് ആ​രെ​ല്ലാം സ​ഹാ​യി​ച്ചു​വോ അ​വ​രെ​യെ​ല്ലാം ഓ​ർ​മി​ക്ക​ണം. ലോ​ക്ക്ഡൗ​ണ്‍ സ​മ​യ​ത്ത് സ്വ​ന്തം ജീ​വ​ൻ പോ​ലും പ​ണ​യം വ​ച്ച് സ​മൂ​ഹ​വു​മാ​യി അ​ടു​ത്തി​ഴ​പ​ഴ​കി പ്ര​വ​ർ​ത്തി​ച്ച​വ​രെ ഓ​ർ​ക്ക​ണം. ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ, വീ​ട്ടു​ജോ​ലി​ക്കാ​ർ, സു​ര​ക്ഷാ ജീ​വ​ന​ക്കാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​തി​സ​ന്ധി​ഘ​ട്ട​ത്തി​ൽ ന​മ്മോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. ഇ​പ്പോ​ൾ ഉ​ത്സ​വ സ​മ​യ​ങ്ങ​ളി​ൽ അ​വ​രെ ന​മ്മോ​ടൊ​പ്പം ഉ​ൾ​പ്പെ​ടു​ത്ത​ണം.


കൊ​റോ​ണക്കാ​ല​ത്ത് സം​യ​മ​നം പാ​ലി​ക്ക​ണം. കൂ​ട്ടം​കൂ​ടി​യു​ള്ള ആ​ഘോ​ഷ​ങ്ങ​ളാ​ണ് ക​ഴി​ഞ്ഞ വ​ർ​ഷം വ​രെ ന​ട​ത്തി​യ​ത്. ഇ​ത്ത​വ​ണ അ​തു സാ​ധ്യ​മാ​കി​ല്ല. ഉ​ത്സ​വാ​ഘോ​ഷ​ങ്ങ​ൾ​ക്കാ​യി വി​പ​ണി​യി​ൽനി​ന്നു സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്പോ​ൾ പ്രാ​ദേ​ശി​ക ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കു മു​ൻ​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ആ​ഹ്വാ​നം ചെ​യ്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.