ആസാമിൽ ഡോക്ടറെ തല്ലിക്കൊന്ന കേസിൽ ഒരാൾക്കു വധശിക്ഷ, 24 പേർക്കു ജീവപര്യന്തം
Tuesday, October 20, 2020 10:50 PM IST
ജോർഹട്ട്: ആസാമിലെ ജോർഹട്ടിൽ വനിത ഡോക്ടറെ തല്ലിക്കൊന്ന കേസിൽ ഒരാൾക്കു വധശിക്ഷ. 24 പേരെ ജീവപര്യന്തം തടവിനും ശിക്ഷിച്ചു.
ചികിത്സയിലിരുന്ന തൊഴിലാളി മരിച്ചതിനെത്തുടർന്നായിരുന്നു 2019 ഓഗസ്റ്റ് 31ന് ആൾക്കൂട്ടം ഡോ, ദേബൻ ദത്ത(73)യെ തല്ലിക്കൊന്നത്. കേസിൽ 25 പേർ കുറ്റക്കാരാണെന്ന് ഒക്ടോബർ 12നു കോടതി വിധിച്ചിരുന്നു. സഞ്ജയ് രജോവാറി(25)നാണു വധശിക്ഷ. വിരമിച്ചതിനുശേഷം പ്രതിഫലമില്ലാതെ സേവനമനുഷ്ഠിച്ചിരുന്നയാളായിരുന്ന ഡോ. ദേബൻ ദത്ത.