മോറട്ടോറിയം കാലത്തെ കൂട്ടുപലിശ; വൈകാതെ തീരുമാനമെന്നു കേന്ദ്രസർക്കാർ
മോറട്ടോറിയം കാലത്തെ കൂട്ടുപലിശ; വൈകാതെ തീരുമാനമെന്നു  കേന്ദ്രസർക്കാർ
Tuesday, September 29, 2020 1:07 AM IST
ന്യൂ​ഡ​ൽ​ഹി: മോ​റ​ട്ടോ​റി​യം കാ​ല​ത്തെ വാ​യ്പ തി​രി​ച്ച​ട​വി​ന്മേ​ലു​ള്ള കൂ​ട്ടു​പ​ലി​ശ ഒ​ഴി​വാ​ക്കു​ന്ന കാ​ര്യ​ത്തി​ൽ ര​ണ്ടോ മൂ​ന്നോ ദി​വ​സ​ത്തി​നു​ള്ളി​ൽ തീ​രു​മാ​നം ഉ​ണ്ടാ​കു​മെ​ന്ന് കേ​ന്ദ്രസ​ർ​ക്കാ​ർ. ഇ​തി​നാ​യി നി​യോ​ഗി​ച്ച ഉ​ന്ന​ത​ത​ല വി​ദ​ഗ്ധ സ​മി​തി അ​ന്തി​മ​ഘ​ട്ട നി​ർ​ണ​യ​ത്തി​ലാ​ണെ​ന്നും കേ​ന്ദ്രസ​ർ​ക്കാ​രി​നുവേ​ണ്ടി സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ തു​ഷാ​ർ മേ​ത്ത സു​പ്രീംകോ​ട​തി​യെ അ​റി​യി​ച്ചു.

ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​തി​നു കേ​ന്ദ്ര​ത്തി​നുള്ള അ​വ​സാ​ന അ​വ​സ​ര​മാ​ണ് ന​ൽ​കു​ന്ന​തെ​ന്നു വ്യ​ക്ത​മാ​ക്കി​യ ജ​സ്റ്റീ​സ് അ​ശോ​ക് ഭൂ​ഷ​ണ്‍ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച്, കേ​സ് വീ​ണ്ടും അ​ടു​ത്ത തി​ങ്ക​ളാ​ഴ്ച പ​രി​ഗ​ണി​ച്ച് തീ​ർ​പ്പു​ണ്ടാ​ക്കു​മെ​ന്നും അ​റി​യി​ച്ചു.


മോ​റ​ട്ടോ​റി​യം കാ​ല​യ​ള​വി​ൽ വാ​യ്പ തി​രി​ച്ച​ട​വ് ആ​നു​കൂല്യം ല​ഭ്യ​മാ​യ​വ​രി​ൽ നി​ന്നു പ​ലി​ശ​യും കൂ​ട്ടു​പ​ലി​ശ​യും പി​ഴ​പ്പ​ലി​ശ​യും ഈ​ടാ​ക്കു​ന്ന​തി​നെ​തി​രേ ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് കോ​ട​തി​യു​ടെ ന​ട​പ​ടി. ഇ​ക്കാ​ര്യ​ത്തി​ൽ കേ​ന്ദ്രസ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ട് തേ​ടി​യ കോ​ട​തി, വ്യ​ക്ത​മാ​യ ന​യതീ​രു​മാ​നം അ​ട​ങ്ങി​യ സ​ത്യ​വാ​ങ്മൂ​ലം ന​ൽ​കാ​ൻ നി​ർ​ദേ​ശി​ച്ചി​രു​ന്നു.

മോ​റ​ട്ടോ​റി​യം കാ​ല​ത്ത് തി​രി​ച്ച​ട​വു മു​ട​ങ്ങി​യ വാ​യ്പ​ക​ളെ നി​ഷ്ക്രി​യാ​സ്തി​യാ​യി പ്ര​ഖ്യാ​പി​ക്കാ​ൻ പാ​ടി​ല്ലെ​ന്ന ഇ​ട​ക്കാ​ല ഉ​ത്ത​ര​വ് അ​തു​വ​രെ തു​ട​രു​മെ​ന്നും കോ​ട​തി അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.