ഭീവണ്ടിയിൽ കെട്ടിടം തകർന്ന് 13 പേർ മരിച്ചു
ഭീവണ്ടിയിൽ കെട്ടിടം തകർന്ന്  13 പേർ മരിച്ചു
Tuesday, September 22, 2020 12:34 AM IST
താ​​​നെ: മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ലെ ഭീ​​​വ​​​ണ്ടി ന​​​ഗ​​​ര​​​ത്തി​​​ൽ കെ​​​ട്ടി​​​ടം ത​​​ക​​​ർ​​​ന്നു വീ​​​ണ് 13 പേ​​​ർ മ​​​രി​​​ച്ചു. ഇ​​​തി​​​ൽ ഏ​​​ഴു പേ​​​ർ കു​​​ട്ടി​​​ക​​​ളാ​​​ണ്. ഇ​​​ന്ന​​​ലെ വെ​​​ളു​​​പ്പി​​​നാ​​​ണു കെ​​​ട്ടി​​​ടം ത​​​ക​​​ർ​​​ന്ന​​​ത്. 43 വ​​​ർ​​​ഷം പ​​​ഴ​​​ക്ക​​​മു​​​ള്ള കെ​​​ട്ടി​​​ട​​​ത്തി​​​ൽ 40 ഫ്ലാ​​​റ്റു​​​ക​​​ളി​​​ലാ​​​യി 150 പേ​​​രാ​​​ണു താ​​​മ​​​സി​​​ച്ചി​​​രു​​​ന്ന​​​ത്. അ​​​പ​​​ക​​​ട​​​മു​​​ണ്ടാ​​​യ ഉ​​​ട​​​ൻ എ​​​ൻ​​​ഡി​​​ആ​​​ർ​​​എ​​​ഫ് ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​ർ ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​നെ​​​ത്തി. മ​​​രി​​​ച്ച​​​വ​​​രി​​​ൽ ര​​​ണ്ടു വ​​​യ​​​സു​​​ള്ള കു​​​ട്ടി​​​യും ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു. ത​​​ക​​​ർ​​​ന്ന കെ​​​ട്ടി​​​ടം അ​​​പ​​​ക​​​ടാ​​​വ​​​സ്ഥ​​​യി​​​ലു​​​ള്ള കെ​​​ട്ടി​​​ട​​​ങ്ങ​​​ളു​​​ടെ പ​​​ട്ടി​​​ക​​​യി​​​ലാ​​​യി​​​രു​​​ന്നി​​​ല്ല.


മ​​​രി​​​ച്ച​​​വ​​​രു​​​ടെ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ൾ​​​ക്ക് മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര സ​​​ർ​​​ക്കാ​​​ർ അ​​​ഞ്ചു ല​​​ക്ഷം രൂ​​​പ വീ​​​തം ധ​​​ന​​​സ​​​ഹാ​​​യം പ്ര​​​ഖ്യാ​​​പി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.