ബംഗാളിൽ പിടിയിലായ അൽ ഖയ്ദ ഭീകരന്റെ രഹസ്യതാവളം കണ്ടെത്തി
Monday, September 21, 2020 12:21 AM IST
മുർഷിദാബാദ്: പശ്ചിമബംഗാളിൽ പിടിയിലായ അൽ ഖയ്ദ ഭീകരൻ അബു സൂഫിയാന്റെ താമസസ്ഥലത്തെ രഹസ്യതാവളം എൻഐഎ സംഘം കണ്ടെത്തി. മൂർഷിദാബാദ് ജില്ലയിലെ റാണിനഗറിലെ വീട്ടിലാണു രഹസ്യതാവളം കണ്ടെത്തിയത്. നിരവധി ഇലക്ട്രോണിക് ഉപകരണങ്ങൾ എൻഐഎ നടത്തിയ റെയ്ഡിൽ കണ്ടെത്തി. സെപ്റ്റിക് ടാങ്കിനായി കുഴിച്ചതായിരുന്നു രഹസ്യതാവളമെന്ന് അബു സൂഫിയാന്റെ ഭാര്യ പറഞ്ഞു.
എൻഐഎ ശനിയാഴ്ച പിടികൂടിയ ആറു ഭീകരരെയും ചോദ്യംചെയ്തുവരികയാണ്. അബു മുസാഫിർ, നജ്മുസ് സക്കീബ്, മെയ്നുൾ മണ്ഡല്ഡ്, ലീയു യീൻ അഹമ്മദ്, അൽ മാമുൻ കമാൽ, അതിതുർ റഹ്മാൻ എന്നിവരാണു പിടിയിലായത്.