സുരക്ഷാസേനയുടെ ശ്രദ്ധയിൽപ്പെടാതിരിക്കാൻ ഭീകരർ ഭൂഗർഭ അറകൾ നിർമിക്കുന്നു
Monday, September 21, 2020 12:21 AM IST
ജമ്മു: സുരക്ഷാസേനയുടെ കണ്ണുവെട്ടിച്ച് പ്രദേശത്ത് തുടരുന്നതിനായി ജമ്മുകാഷ്മീരിൽ ഭീകരസംഘങ്ങൾ പുതുവഴികൾ തേടുന്നു. മുന്പ് ഉയർന്ന ഒറ്റപ്പെട്ട പ്രദേശങ്ങളിലും വീടുകളിലും ഒളിച്ചുതാമസിച്ചിരുന്ന ഭീകരർ ഇപ്പോൾ വലിയ കൃഷിയിടങ്ങളിലും ജലാശയങ്ങൾക്കും സമീപവും ഭൂഗർഭ അറകൾ നിർമിച്ച് ഒളിച്ചിരിക്കുകയാണെന്ന് സുരക്ഷാസേന.
ആപ്പിൾതോട്ടങ്ങളും വനമേഖലയും ഉൾപ്പെടുന്ന ഷോപ്പിയാനിലും തൊട്ടടുത്ത പുൽവാമയിലുമാണ് ഇത്തരം സംഭവങ്ങൾ കണ്ടെത്തിയതെന്ന് കേണൽ എ.കെ. സിംഗ് പറഞ്ഞു.