ഇന്ത്യയുടെ വിദേശകടം വർധിച്ചു
Monday, September 21, 2020 12:21 AM IST
മുംബൈ: ഇന്ത്യയുടെ മൊത്ത വിദേശ കടം 2.8 ശതമാനം വർധിച്ച് 55,850 കോടി ഡോളാറായി. മാർച്ച് അവസാനം വരെയുള്ള കണക്കാണിത്. വാണിജ്യ വായ്പകൾ കൂടിയതാണ് മൊത്ത വിദേശ കടത്തിൽ വർധനയുണ്ടാക്കിയത്.
2019 മാർച്ച് അവസാനം 54,300 കോടി ഡോളറായിരുന്നു മൊത്ത വിദേശ കടം. വിദേശനാണ്യ ശേഖരവും വിദേശ കടവും തമ്മിലുള്ള അനുപാതം 85.5 ശതമാനമാണ്. കഴിഞ്ഞ വർഷം ഇത് 76.0 ശതമാനമായിരുന്നു. കേന്ദ്രസർക്കാരിന്റെ വിദേശ കടം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 3 ശതമാനം ചുരുങ്ങി 10,090 കോടി ഡോളറായി. സർക്കാരിതര വിദേശ കടം 4.2 ശതമാനം വർധിച്ചു.