അഹമ്മദാബാദിലെ ആശുപത്രിയിൽ തീപിടിത്തം; 8 കോവിഡ് രോഗികൾ മരിച്ചു
Friday, August 7, 2020 1:07 AM IST
അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ സ്വകാര്യ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ എട്ടു കോവിഡ് രോഗികൾ മരിച്ചു. നവരംഗ്പുര മേഖലയിലെ ശ്രേയ് ആശുപത്രിയിൽ ഇന്നലെ പുലർച്ചെ 3.30നായിരുന്നു തീപിടിത്തം.കോവിഡ് ബാധി തരായ 40 മറ്റാളുകളെ സർക്കാർ ആശുപത്രിയിലേക്കു മാറ്റി. നാലുനില കെട്ടിടത്തിന്റെ നാലാം നിലയിലെ ഐസിയു വാർഡിലായിരുന്നു തീപിടിച്ചത്.
വൈദ്യുതി ഷോർട്ട്സർക്യൂട്ടാണ് അപകടകാരണമെന്നാണു പ്രാഥമിക നിഗമനം. വിശദ അന്വേഷണത്തിനായി ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി. അഹമ്മദാബാദിൽ കോവിഡ് ചികിത്സയ്ക്കായി സർക്കാർ കണ്ടെത്തിയ 60 ആശുപത്രികളിലൊന്നാണു ശ്രേയ്.