ഏറ്റുമുട്ടലിൽ ആറ് നാഗാ തീവ്രവാദികളെ വധിച്ചു
Sunday, July 12, 2020 12:23 AM IST
ഇറ്റാനഗർ/ന്യൂഡൽഹി: അരുണാചൽ പ്രദേശിൽ ആറ് നാഗാ തീവ്രവാദികളെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. ലോംഗ്ഡിംഗ് ജില്ലയിലെ വനാതിർത്തിയിൽ ശനിയാഴ്ച പുലർച്ചെ നാലരയ്ക്കു തുടങ്ങിയ ഏറ്റുമുട്ടൽ രണ്ടുമണിക്കൂർ നീണ്ടു.