ലഡാക്കിലെ റോഡ് നിർമാണം ഊർജിതമാക്കാൻ നിർദേശം
ലഡാക്കിലെ റോഡ് നിർമാണം ഊർജിതമാക്കാൻ നിർദേശം
Wednesday, July 8, 2020 12:26 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ഇ​​​ന്ത്യ-​​​ചൈ​​​ന അ​​​തി​​​ർ​​​ത്തി​​​യി​​​ൽ ത​​​ർ​​​ക്കസാ​​​ഹ​​​ച​​​ര്യം പൂ​​​ർ​​​ണ​​​മാ​​​യി ഒ​​​ഴി​​​യാ​​​തെനി​​​ൽ​​​ക്കേ ത​​​ന്നെ ല​​​ഡാ​​​ക്കി​​​ലെ റോ​​​ഡ് നി​​​ർ​​​മാ​​​ണ പ​​​ദ്ധ​​​തി​​​ക​​​ൾ ഊ​​​ർ​​​ജി​​​ത​​​മാ​​​ക്കാ​​​ൻ കേ​​ന്ദ്ര​​ത്തി​​ന്‍റെ നി​​​ർ​​​ദേ​​​ശം. ല​​​ഡാ​​​ക്കി​​​ൽ 20,000 കോ​​​ടി രൂ​​​പ​​​യു​​​ടെ റോ​​​ഡ് നി​​​ർ​​​മാ​​​ണ പ്ര​​​വ​​​ർ​​​ത്ത​​ന​​​ങ്ങ​​​ൾ അ​​​തി​​​വേ​​​ഗ​​​ത്തി​​​ൽ പൂ​​​ർ​​​ത്തീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നു പ്ര​​​തി​​​രോ​​​ധ മ​​​ന്ത്രി രാ​​​ജ്നാ​​​ഥ് സിം​​​ഗ് നി​​​ർ​​​ദേ​​​ശി​​ച്ചു. ഇ​​​ന്ത്യ-​​​ചൈ​​​ന ത​​​ർ​​​ക്ക മേ​​​ഖ​​​ല​​​യി​​​ലെ റോ​​​ഡു​​​ക​​​ളും ഈ ​​​പ​​​ദ്ധ​​​തി​​​യി​​​ൽ ഉ​​​ൾ​​​പ്പ​​​ടും. ഡ​​​ർ​​​ബു​​​ക്-​​​ഷ്യോ​​​ക്-​​​ ദൗ​​​ലാ​​​ത് ബെ​​​ഗ് ഓ​​​ൾ​​​ഡി റോ​​​ഡ് നി​​​ർ​​​മാ​​​ണ​​​മാ​​​ണു ക​​​ഴി​​​ഞ്ഞ ര​​​ണ്ടു മാ​​​സ​​​മാ​​​യി നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന സം​​​ഘ​​​ർ​​​ഷ​​​ത്തി​​​ലേ​​​ക്കു വ​​​ഴി തെ​​​ളി​​​ച്ച​​​ത്.

റോ​​​ഡു​​​ക​​​ൾ​​​ക്കു പു​​​റ​​​മേ യ​​​ഥാ​​​ർ​​​ഥ നി​​​യ​​​ന്ത്ര​​​ണ രേ​​​ഖ​​​യി​​​ലേ​​​ക്കു​​​ള്ള വ​​​ഴി​​​യി​​​ൽ 30 പാ​​​ല​​​ങ്ങ​​​ളു​​​ടെ​​​യും നി​​​ർ​​​മാ​​​ണം ബോ​​​ർ​​​ഡ​​​ർ റോ​​​ഡ് ഓ​​​ർ​​​ഗ​​​നൈ​​​സേ​​​ഷ​​​ൻ ന​​​ട​​​ത്തു​​​ന്നു​​​ണ്ട്. ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ വി​​​ല​​​യി​​​രു​​​ത്താ​​​ൻ രാ​​​ജ്നാ​​​ഥ് സിം​​​ഗ് ഡി​​​ആ​​​ർ​​​ഡി​​​ഒ​​​യു​​​ടെ​​​യും ബി​​​ആ​​​ർ​​​ഒ​​​യു​​​ടെ​​​യും ഉ​​​ന്ന​​​ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ യോ​​​ഗം വി​​​ളി​​​ച്ചു ചേ​​​ർ​​​ത്തി​​​രു​​​ന്നു.


ഹൈ​​​വേ​​​ക​​​ൾ, ട​​​ണ​​​ലു​​​ക​​​ൾ, 30 സ്ഥി​​​രം പാ​​​ല​​​ങ്ങ​​​ൾ തു​​​ട​​​ങ്ങി ല​​​ഡാ​​​ക്കി​​​ൽ അ​​​തി​​​ർ​​​ത്തി​​​യോ​​​ട് ചേ​​​ർ​​​ന്നു​​​ള്ള ബി​​​ആ​​​ർ​​​ഒ​​​യു​​​ടെ നി​​​ർ​​​മാ​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ വി​​​വി​​​ധ ഘ​​​ട്ട​​​ങ്ങ​​​ൾ പി​​​ന്നി​​​ട്ടു​​ക​​​ഴി​​​ഞ്ഞു. കി​​​ഴ​​​ക്ക​​​ൻ ല​​​ഡാ​​​ക്കി​​​ലെ ഒ​​​റ്റ​​​പ്പെ​​​ട്ട മേ​​​ഖ​​​ല​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള സൈ​​​ന്യ​​​ത്തി​​​ന്‍റെ​​​യും സാ​​​ധാ​​​ര​​​ണ ജ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും സ​​​ഞ്ചാ​​​രം സു​​​ഗ​​​മ​​​മാ​​​ക്കു​​​ക​​​യാ​​​ണ് ഈ ​​​നി​​​ർ​​​മാ​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളു​​​ടെ ല​​​ക്ഷ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.