ചെന്നൈയിൽ രോഗികൾ 70,000
Tuesday, July 7, 2020 12:35 AM IST
ചെ​​​ന്നൈ: ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ ചെ​​​ന്നൈ​​​യി​​​ൽ കോ​​​വി​​​ഡ് രോ​​​ഗി​​​ക​​​ളു​​​ടെ എ​​​ണ്ണം 70,000 പി​​​ന്നി​​​ട്ടു. ഇ​​ന്ന​​ലെ 1747 പേ​​ർ​​ക്കാ​​ണു ചെ​​ന്നൈ​​യി​​ൽ രോ​​ഗം സ്ഥി​​രീ​​ക​​രി​​ച്ച​​ത്. ജൂ​​ലൈ മൂ​​ന്നി​​ന് 2082 പേ​​ർ​​ക്കു രോ​​ഗം സ്ഥി​​രീ​​ക​​രി​​ച്ചി​​രു​​ന്നു.

ഇ​​​ന്ന​​​ലെ ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ 3827 പേ​​​ർ​​​ക്കാ​​​ണു രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്. ആ​​​കെ രോ​​​ഗി​​​ക​​​ൾ 1,14,978 ആ​​​യി. ഇ​​​ന്ന​​​ലെ 61 പേ​​​ർ മ​​​രി​​​ച്ചു. ആ​​​കെ മ​​​ര​​​ണം 1571. ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ തു​​​ട​​​ർ​​​ച്ച​​​യാ​​​യി നാ​​​ലു ദി​​​വ​​​സം നാ​​​ലാ​​​യി​​​ര​​​ത്തി​​​ല​​​ധി​​​കം പേ​​​ർ​​​ക്കു കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.