ഗുജറാത്തിലും മിസോറമിലും ഭൂചലനം
Monday, July 6, 2020 12:25 AM IST
അഹമ്മദാബാദ്: ഗുജറാത്തിലും മിസോറമിലും ഇന്നലെ ഭൂചലനം അനുഭവപ്പെട്ടു. മിസോ റമിൽ ഏതാനും വീടുകൾ തകർന്നു. ഗുജറാത്തിൽ കച്ച് ജില്ലയിലെ ഭച്ചാവുവിൽ റിക്ടർ സ്കെയിലിൽ 4.2 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. പിന്നീട് നാലു തുടർചലനങ്ങളുണ്ടായി. ജൂൺ 14ന് ഇതേ മേഖലയിൽ ഭൂചലനം അനുഭവപ്പെട്ടിരുന്നു.
മിസോറമിലെ ചംഫായി ജില്ലയിൽ ഇന്നലെ വൈകുന്നേരം അനുഭവപ്പെട്ടത് റിക്ടർ സ്കെയിലിൽ 4.6 രേഖപ്പെടുത്തിയ ഭൂചലനമാണ്. ചംഫായിൽ മൂന്നു ദിവസത്തിനിടെ രണ്ടാം തവണയാണ് ഭൂചലനമുണ്ടായത്.